ഓമശ്ശേരി: കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തർതീൽ ഹോളി ഖുർആൻ പ്രീമിയോയിൽ ആതിഥേയരായ ഓമശ്ശേരി ഡിവിഷൻ ജേതാക്കളായി. യഥാക്രമം മാവൂർ, നരിക്കുനി ഡിവിഷനുകൾ 2, 3 സ്ഥാനങ്ങൾ നേടി. ജൂനിയർ സീനിയർ ജനറൽ കാറ്റഗറികളിലായി ഖുർആനുമായി ബന്ധപ്പെട്ട ഏഴ് മത്സര ഇനങ്ങളാണ് തർതീലിൽ നടന്നത്. ജില്ലാ തർതീൽ ജേതാക്കളായ മത്സരാർത്ഥികൾ അടുത്തമാസം നടക്കുന്ന സംസ്ഥാന തർതീലിൽ മാറ്റുരയ്ക്കും. ഇതിൻ്റെ ഭാഗമായി നടന്ന സെമിനാർ സമസ്ത ജില്ലാ സെക്രട്ടറി അബൂബക്കർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം നിർവഹിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് ശാദിൽ നൂറാനി ചെറുവാടി അധ്യക്ഷത വഹിച്ചു. റാഷിദ് റഹ്മതാബാദ് സ്വാഗതവും അഷ്റഫ് ചെറുവാടി നന്ദിയും പറഞ്ഞു.
വിവിധ ഇങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ: ജൂനിയർ ഖിറാഅത്ത്- മുഹമ്മദ് മുബഷിർ മാവൂർ, ജൂനിയർ ഹിഫ്സ് - സലാഹുദ്ദീൻ കുന്നമംഗലം, ജനറൽ ആയത്ത് കോമ്പറ്റീഷൻ- മുഹമ്മദ് ഫാസിൽ നരിക്കുനി, സീനിയർ ഹിഫ്സ് -സാബിത്ത് എം മാവൂർ, സീനിയർ ഖിറാഅത്ത്- അഹമ്മദ് വാസിൽ റഷീദ് താമരശ്ശേരി, ജനറൽ ഖുർആൻ പ്രഭാഷണം- സിറാജുദ്ദീൻ കെ ടി ഫറോക്ക്, ജനറൽ ഖുർആൻ ക്വിസ്- മുഹമ്മദ് അബ്ദുൽ ഹാദി & മുഹമ്മദ് സിനാൻ കെ പി പൂനൂർ.
ഫോട്ടോ: എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ തർതീലിൻ്റെ ഭാഗമായി നടന്ന സെമിനാർ അബൂബക്കർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്യുന്നു.

Post a Comment