മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് , വാട്സ്ആപ്പ് ഗ്രൂപ്പുകൾ അല്ല, ഹൈക്കമാൻഡ് ആണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. നാലാം തീയതി തിരഞ്ഞെടുപ്പ് ഫലം വന്നാൽ ഒരാഴ്ചക്കുള്ളിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമാകും. നാലാം തീയതിക്ക് ശേഷം മാത്രമാകും ചർച്ചകൾ നടക്കുകയെന്നും കെ മുരളീധരൻ പറഞ്ഞു.

 നാലാം തീയതി വരെ സിപിഐഎമ്മിന് എൽഡിഎഫിന് ആശ്വസിക്കാമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകമെന്ന് ബെന്നി ബെഹനാൻ എംപി പ്രതികരിച്ചു.

 നേതൃത്വത്തിന്റെ തീരുമാനം വരും വരെ കാത്തിരിക്കുകയാണ് വേണ്ടത്. 

സോഷ്യൻ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. കോൺഗ്രസ് നേതൃത്വം ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണം. ഇത് വരാനിരിക്കുന്ന വിജയ ശോഭ കെടുത്തുമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

കെ സി ജോസഫിനെപോലെ മുതിർന്ന നേതാവിൻ്റെ ആഹ്വാനത്തിന് വലിയ പ്രസക്‌തി കിട്ടിയില്ലെന്ന് ബെന്നി ബഹന്നാൻ പറഞ്ഞു. 

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് പിന്തിരിയണമെന്ന അഭിപ്രായവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തിയിരുന്നു.

Post a Comment

أحدث أقدم