പെട്രോൾ, ഡീസൽ വിലയിലും ഉയർന്ന തോതിലുള്ള വർധനയാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നിലനിൽക്കെ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. വാണിജ്യ പാതകവാതകത്തിനു പുറമെ ഇപ്പോൾ ഗാർഹിക പാതകവാതകത്തിനും ക്ഷാമം ഉ‍യർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന, പാചകവാതക വില ഒരാഴ്ചക്കകം കുത്തനെ വർധിച്ചേക്കുമെന്നാണ് സൂചന. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയാണ് ഒറ്റയടിക്ക് കൂടുക.

പെട്രോൾ, ഡീസൽ വിലയിലും ഉയർന്ന തോതിലുള്ള വർധനയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനമാണ് നിരക്ക് ഉയർത്താൻ പ്രധാനമായും എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വിലയിൽ മാറ്റം വരുത്താൻ കമ്പനികൾ തയാറായിരുന്നില്ല. ഇക്കാലയളവിൽ ഉണ്ടായ വൻ നഷ്ടം നികത്താനാണ് ഇപ്പോൾ ഒറ്റയടിക്ക് വില കൂട്ടാൻ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന സൂചന. വരും ദിവസങ്ങളിൽ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

Post a Comment

أحدث أقدم