ഓമശ്ശേരി:
കടുത്ത വരൾച്ച നേരിടുന്ന ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ കുടിവെളളത്തിന് പകരം ചളിവെള്ളം നൽകിയതായി പരാതി.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് മൂന്നിലെ അന്ധനാർ കാവ് ഭാഗത്ത് താമസിക്കുന്നവർക്കാണ് പഞ്ചായത്തിൻ്റെ വക ചളിവെള്ളം നൽകിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഒരു തുള്ളി കുടിവെള്ളമില്ലാതെ വലഞ്ഞ ആളുകൾ നിരവധി തവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടതിതുടർന്നാണ് വളരെ മോശപ്പെട്ട ചളിനിറഞ്ഞ വെള്ളം നൽകിയത്.
ശുദ്ധ ജലമാണെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് തല അധികാരികളും ഉറപ്പ് വരുത്തിയതിന് ശേഷം നൽകേണ്ട വെള്ളമാണ് യാതൊരു പരിശോധനയോ ശ്രദ്ധയോ മുൻകരുതലോ കൂടാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചളിവെളളം ജനങ്ങൾക്ക് വിതരണം ചെയ്തത്.
പ്രദേശത്തെ ജനങ്ങളിൽ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മസ്തിഷ്കജ്വരമടക്കമുള്ള സാംക്രമിക രോഗങ്ങൾ വരാനിടയാക്കുന്ന മലിനജലം വിതരണം ചെയ്ത പഞ്ചായത്തിൻ്റെ നടപടി കൾക്കെതരെ പരാതി നൽകുമെന്നും മുന്നോട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും എൽഡിഎഫ് ഓമശേരി പഞ്ചായത്ത് കമ്മറ്റി പറഞ്ഞു.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ മുൻകാലങ്ങളിലും ഇതുപോലെ ചെളി നിറഞ്ഞ വെള്ളം വിതരണം നടത്തിയിരുന്നു എന്ന് എൽഡിഎഫ് ആരോപിച്ചു.

Post a Comment