തിരുവമ്പാടി: 
ഈ വർഷം ഒന്നാം ക്ലാസിൽ അഡ്മിഷൻ നേടുന്ന  മുഴുവൻ കുട്ടികൾക്കും നൽകാനായി സി.കെ കാസിം എം എൽ എ യുടെ സ്നേഹ സമ്മാനങ്ങൾ സ്കൂളുകളിലെത്തി.

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം നവാഗതർക്കാണ് എം എൽ എ സ്നേഹ സമ്മാനം നൽകുന്നത്.പൊതു വിദ്യാലയങ്ങളെ ശാക്തീകരിക്കുക, അതുവഴി പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യയങ്ങളുമായി എം എൽ എ നടപ്പാക്കുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സമ്മാനം നൽകിയത് .



പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം കാരശ്ശേരി ബാങ്ക് ഓഡിറ്ററിയത്തിൽ നടന്നു.
സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു, എ ഇ ഒ കെ.രാജീവ് , പി.ജി മുഹമ്മദ്, ജി. അബ്ദുൽ അക്ബർ, ടി.കവിത , ബോബി ഷിബു, സംഗീത എൻ.കെ, അന്നകുട്ടി ദേവസ്യ, ജോർജ്കുട്ടി, ജിതിൻ പല്ലാട്ട്, സി.ആർ അജിത, അൻസാർ ബിപിസി കുന്ദമംഗലം കെ.പി ജാബിർ ടി.പി അബൂബക്കർ , സൗമ്യ സബാസ്റ്റ്യൻ, മുനീർ തേക്കും കുറ്റി, യുനുസ് പുത്തലത്ത് , എകെ സാദിഖ് ഗഫൂർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم