മലപ്പുറം:
മങ്കടയിൽ സുഹൃത്തുക്കളായ നാലു വിദ്യാർഥികൾ മിന്നലേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്. വൈകിട്ടാണ് അപകടം നടന്നത്.
നാട്ടുകാർ ഉടൻതന്നെ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിൽ രണ്ടുപേർ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് വിവരം. ഏഴുപേരും മങ്കട സ്വദേശികളാണ്.
മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്റിലെത്തിയതായിരുന്നു വിദ്യാർഥികൾ. പരുക്കേറ്റ മൂന്നുപേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആളുകള്‍ സ്ഥിരമായി പോകുന്ന സ്ഥലമാണ് മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയന്റ്. ഇടിമിന്നലേറ്റതിനെ തുടർന്ന് നാലുപേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആളുകള്‍ ഇവരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയുമായിരുന്നു.
വ്യൂപോയന്റിലെ ഒരു പാറക്ക് മുകളിൽ ഇരിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം.


Post a Comment