തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'ക്ലീൻ തിരുവമ്പാടി' ക്യാമ്പയിൻ്റെ ഭാഗമായി പാമ്പിഴഞ്ഞപാറ അങ്ങാടിയും പരിസരവും ശുചീകരണം നടത്തി.
പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ നടന്ന മഴക്കാലപൂർവ്വ ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പർ പ്രീതി രാജീവ് ഉദ്ഘാടനം ചെയ്തു.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്ലാഡിസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു,
വാർഡ് വികസന സമിതി കൺവീനർ
മുഹമ്മദ് അസ്ലം
അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ഡെങ്കിപ്പനി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
സലീം കൊല്ലനാരി,
മുഹമ്മദലി അമ്പലം, സിഡിഎസ്സ് മെമ്പർ സുഹറ മുസ്തഫ,
ബീരാൻ എറമ്പൻ,
റഊഫ് പാലോളി ,
ആബിദ് കടമ്പോടൻ,
നിസാർ സി.എം,
എഡിഎസ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ
ആയിഷ മുഹമ്മദലി,
സൈനബ സലീം,
റസിയ പാലയ്ക്കൽ,
സുലൈഖ മണ്ഡകത്തൊടി ,
ഹരിത കർമ്മസേന അംഗങ്ങളായ ശാന്തകുമാരി,ജമീല
കദീജ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.


Post a Comment