തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ KSRTC ഗ്യാരേജിൻ്റെ പരിസരപ്രദേശങ്ങളിലും KSEB ഓഫീസിൻ്റെ പുറക് വശത്തുമാണ് കൃഷിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായത്.
ഒച്ച് ശല്യം പ്രതിരോധിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും അടിയന്തരയോഗം ചേർന്ന് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു.
മെയ് 13 ന് രാവിലെ 7.30 മണി മുതൽ ഒച്ച് ശല്യം രൂക്ഷമായ പ്രസ്തുത പ്രദേശത്ത് ജനകീയ പങ്കാളിത്തത്തോടെ ഒച്ച് നശീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തുന്നതിന് തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻറ് പി ആർ അജിത,
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മനോജ് സെബാസ്റ്യൻ,
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ്ഖാൻ, വാർഡ് മെമ്പർമാരായ ബിജു എണ്ണാർമണ്ണിൽ, മറിയാമ്മ ബാബു, ഗ്രാമ പഞ്ചായത്ത്
അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ അഗ്രികൾച്ചർ അസിസ്റ്റൻറ് രാജേഷ് കെ എന്നിവർ സംസാരിച്ചു.


Post a Comment