നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വോട്ടെണ്ണലിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷാസംവിധാനങ്ങൾ ഒരുക്കും. മുൻകരുതൽ അറസ്റ്റുകളും ആരംഭിച്ചു. കണ്ണൂർ പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയോടു കൂടി പ്രവർത്തിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. വോട്ടെണ്ണൽ സുഗമമായി നടത്താൻ എല്ലാം സജ്ജമെന്നും ഡിജിപി വ്യക്തമാക്കി.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മറ്റന്നാൾ വരാനിരിക്കേ നെഞ്ചിടിപ്പോടെ മുന്നണികൾ. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ.
ഫലം ഒരുദിവസം മാത്രം ശേഷിക്കെ കോൺഗ്രസിൽ ഫ്ലക്സ് യുദ്ധം തുടരുന്നു. ഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയർത്തിക്കാട്ടി ഇടുക്കി തൊടുപുഴയിലും കണ്ണൂരിലും ഫ്ലക്സ് ബോർഡ് ഉയർന്നു. അതേസമയം, ഭരണത്തുടർച്ച ലക്ഷ്യം വെച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

إرسال تعليق