നെല്ലിപ്പൊയിൽ: പ്രകൃതി സംരക്ഷണത്തിന്റെ വലിയ പാഠങ്ങൾ നെഞ്ചിലേറ്റി നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
"മഴയോടൊപ്പം നടന്ന്, പ്രകൃതിയോട് ചേർന്ന്..." എന്ന സന്ദേശമുയർത്തി വിപുലമായ പരിപാടികളോടെയാണ് വിദ്യാലയം ഈ ദിനത്തെ വരവേറ്റത്.
ഒയിസ്ക ഇന്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് വാർഡ് മെമ്പർ ശ്രീ വിൽസൺ തറപ്പേൽ പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
പ്രകൃതിയുടെ സ്പന്ദനങ്ങളും ജൈവവൈവിധ്യത്തിന്റെ വിസ്മയങ്ങളും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'മഴ നടത്തം' വിദ്യാർഥികളിൽ വലിയ ആവേശമാണ് ഉണർത്തിയത്. മഴയിലൂടെ നടന്ന് പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്ര കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി ക്വിസ്, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും ദിനാചരണത്തിന് മാറ്റുകൂട്ടി.
*"പ്രകൃതിയെ അറിയാൻ മഴയിലൂടെ ഒരു യാത്ര; ഭൂമിയെ സംരക്ഷിക്കാൻ മനസ്സിലൂടെ ഒരു പ്രതിജ്ഞ"* എന്ന സന്ദേശം നെഞ്ചിലേറ്റിയാണ് ഓരോ വിദ്യാർത്ഥിയും പരിപാടികളിൽ പങ്കാളികളായത്.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, ഒയിസ്ക പ്രസിഡൻറ് ഷെല്ലി ദേവസ്യ, സെക്രട്ടറി മനോജ് കുര്യൻ, ജോസ് പരത്തമല, ജിനീഷ് മൈലക്കൽ ,സണ്ണി തടത്തിൽ, ജിജി കുരുവിക്കടയിൽ, പോൾസൺ അറയ്ക്കൽ,പി.ടി.എ. പ്രസിഡന്റ് സാബു അവണ്ണൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ വിൻസെൻ്റ് ഡി.കെ., ജോസഫ് കുര്യൻ, ടെസ്സി ജോസഫ്, അമൽ ജോസ്, അഖിൽ ജോസ്, അനില അഗസ്റ്റിൻ, ലിനറ്റ് ജോസഫ്, ഷിജി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കേവലമൊരു ചടങ്ങിനപ്പുറം, കുട്ടികളിൽ പ്രകൃതിയോടുള്ള ആഴമേറിയ സ്നേഹവും നാളത്തെ ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തബോധവും വളർത്താൻ ഈ ഹരിതോത്സവത്തിന് സാധിച്ചു.

إرسال تعليق