കുന്ദമംഗലം: 
സദയം ചാരിറ്റബിൾ ട്രസ്റ്റ്
ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി അർഹരായ കുട്ടികൾക്ക് സൗജന്യമായി സ്കൂൾ കിറ്റ് നൽകി. വൃക്ഷത്തെയും സ്നേഹമീ കുപ്പായം  പദ്ധതി പ്രകാരം വസ്ത്രവും വിതരണവും ചെയ്തു.

 കെ.പി. അജിത്കുമാറിനെ അനുസ്മരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ ട്രസ്റ്റ് ഭാരവാഹികളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. കുന്ദമംഗലം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. സംജിത്ത് ഉദ്‌ഘാടനം ചെയ്തു.

 ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം വികസന സമിതി പ്രസിഡൻ്റ് കെ.പി. വസന്ത രാജ്, സദയം അവാർഡ് ജേതാവ് എം. ശിവൻ, കെ.പി. അർജുൻ, സർവ്വദമനൻ കുന്ദമംഗലം, പി. ശിവപ്രസാദ്, പ്രമീള നായർ, ഉദയകുമാർ, സീനഭായ് എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post