തിരുവനന്തപുരം: ജെൻസികളും വണ്ടിപ്രേമികളും കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷൻ അനുവദിക്കാൻ സർക്കാർ നടപടി തുടങ്ങി. നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇളവുകൾ നൽകിയേക്കും. സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ വാഹന മോഡിഫിക്കേഷനും ഉൾപ്പെടുത്തും. വിഷയം പഠിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കും. മോഡിഫിക്കേഷൻ അനുവദിക്കുന്നതിന് ഫീസ് ഏർപ്പെടുത്താനും ആലോചനയുണ്ട്.
ഗതാഗത വകുപ്പിന്റെ പദ്ധതിയായാണ് 100ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തുക. നേരത്തെ പുറത്തുവന്ന ഇളവുകളെ കുറിച്ച് ജെൻസികളുടെ വിമർശനവും ട്രോളും വ്യാഎകമായതോടെ, കൂടുതൽ കാര്യങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുന്നത് സർക്കാർ ഗൗരവത്തിലെടുക്കുകയായിരുന്നു. അപകടം വരുത്തിവെക്കാത്തതും ആളുകൾക്ക് ഉപദ്രവകരമല്ലാത്തതുമായ മാറ്റങ്ങൾക്ക് അനുമതി നൽകാനാണ് തീരുമാനം. ഇത് പഠിക്കാനായാണ് ഇപ്പോൾ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താൻ ഗതാഗത വകുപ്പ് ആലോചിക്കുന്നത്.
സാങ്കേതിക വിദഗ്ധരിൽനിന്നും സാധാരണ ജനങ്ങളിൽ നിന്നും വാഹനപ്രേമികളിൽനിന്നും വിദഗ്ധ സമിതി അഭിപ്രായം സ്വീകരിക്കും. മോഡിഫിക്കേഷന് ഏതുരീതിയിൽ ഫീസ് ഏർപ്പാടുത്തും എന്ന കാര്യവും ഇവർ പരിശോധിക്കും. സർക്കാറിന് വരുമാന മാർഗം എന്ന രീതിയിൽ കൂടി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്.

Post a Comment