പ്രൗഡമായി സി.കെ കാസിം എം എൽ എ യുടെ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനം

മുക്കം: ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ അനുഭവങ്ങളും ഓരോ പാഠമായി മാറണമെന്നും
ഓരോ പ്രതിസന്ധിയും കരുത്താക്കി മാറ്റണമെന്നും പ്രിയങ്ക ഗാന്ധി എം.പി പറഞ്ഞു. 


തിരുവമ്പാടി എം എൽ എ സി.കെ കാസിമിൻ്റെ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും ഉന്നത വിജയികൾക്കുള്ള അനുമോദന പരിപാടി മെറിറ്റ് ഈവ് 2026 ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പുതിയ കാലത്ത് വിദ്യാർത്ഥികൾക്ക് മുന്നിൽ ഒരു പാട് അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്താൻ തയ്യാറാവണം. 


എ ഐ സാക്ഷരതയടക്കമുള്ള സി.കെ കാസിം എം എൽ എയുടെ വിദ്യാഭ്യാസ പദ്ധതി
ഭാവി സമൂഹത്തെ കണ്ട് കൊണ്ടുള്ള മാതൃക പരമായ പദ്ധതിയാണന്നും പ്രിയങ്ക പറഞ്ഞു.


 പ്രസംഗത്തിനിടെ പ്രിയങ്ക തൻ്റെ ചെറുപ്പകാലം  ഓർത്തെടുക്കുകയും ചെയ്തു. 
നാം എത്ര ഉന്നത സ്ഥാനത്ത് എത്തിയാലും 
 കുടുംബവത്തേയും അധ്യപകാരേയും  സമുഹത്തെയും മറക്കരുതെന്നും പ്രിയങ്ക പറഞ്ഞു.

 ചടങ്ങിൽ സി.കെ കാസിം എം എൽ എ അധ്യക്ഷത വഹിച്ചു. പ്രാെജക്റ്റ് കോ-ഓർഡിനേറ്റർ പി.അനസ് പദ്ധതി വിശദീകരിച്ചു.
കെ. പ്രവീൺ കുമാർ എം എൽ എ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത്, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ജില്ല പഞ്ചായത്ത് മെമ്പർമാരായ പി.ജി മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ, പി.ബൽക്കീസ്, രാജേഷ് ജോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജിതിൻ പല്ലാട്ട്, ബോബി ഷിബു, ജി.അബ്ദുൽ അക്ബർ, ടി. കവിത, ഡിസിസി സെക്രട്ടറി ബാബു പൈക്കാട്ട്, സി.എ മുഹമ്മദ്, കെ.ടി മൻസൂർ, ജോണി പ്ളാക്കാട്ട് മുക്കംഉപജില്ല വിദ്യാഭ്യാസ ഓഫീസർടി.ദീപ്തി, പ്രാേഗ്രാം കമ്മറ്റി കോ-ഓർഡിനേറ്റർ ടി.പി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എപ്ലസ് നേടിയവരും എൽ എസ് എസ്, യു എസ് എസ്, എൻ എം എം എം എസ് ഉൾപ്പെടെ നേടിയ 1500 ഓളം വിദ്യാർത്ഥികൾക്കാണ് ആദരവ് നൽകിയത്.

      തിരുവമ്പാടി മണ്ഡലത്തിൽ 5 വർഷം കൊണ്ട് വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനൊരുങ്ങുന്നതാണ്  സി.കെ കാസിം എം എൽ എ യുടെ വിദ്യാഭ്യാസ പദ്ധതി.
യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാക്ഷരതയടക്കം
നൽകുന്നതിനായി നൈപുണ്യ വികസന കേന്ദ്രം,വിദ്യാർത്ഥികളുടെ അഭിരുചികളും താൽപര്യങ്ങളും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി കരിയർ അസസ്മെന്റ് സെന്റർ,
സംസ്ഥാന - ദേശീയ മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കായി മത്സര പരീക്ഷ പരിശീലന കേന്ദ്രം,
 സംരഭകത്വ പരിശീലന പദ്ധതികൾ, തൊഴിലന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന ഓട്ടോമാറ്റഡ് എക്സ്ചേഞ്ച് പോർട്ടലുകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പാക്കുക.

Post a Comment

Previous Post Next Post