ഓമശ്ശേരി :
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വൺ മില്ല്യൺ തൂഫാൻ ഗോൾസുമായി ബന്ധപ്പെട്ട് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.



ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശത്തോടൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്‌കൂളിൽ ഫ്ലാഷ് മോബുകളും ഫാൻസ് ഡേ പരിപാടികളും ഫുട്ബോൾ മത്സരങ്ങളും സംഘടിപ്പിച്ചു.



വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ഡാൻസ് ശ്രദ്ധേയമായി.
സ്‌കൂളിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം പെനാൽറ്റി കിക്കെടുത്ത് പ്രധാനാധ്യാപകൻ ജെയിംസ് ജോഷി നിർവഹിച്ചു.
സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി

Post a Comment

Previous Post Next Post