തിരുവമ്പാടി:
സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടിയിൽ 2026 ജൂൺ 22-ന് അന്താരാഷ്ട്ര യോഗ ദിനം വിവിധ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു.


സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് പി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു.

യോഗ ട്രെയിനറായ ടീനാ രവീന്ദ്രൻ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുകയും വിവിധ യോഗാസനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ ആവേശത്തോടെ യോഗ പരിശീലനത്തിൽ പങ്കുചേർന്നു.
കായിക അധ്യാപകൻ തോമസ് കെ എം ,സ്‌കൂൾ കൗൺസിലർ അമല വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.
അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നതും യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതുമായ ഒരു ശ്രദ്ധേയമായ അനുഭവമായി മാറി.

Post a Comment

Previous Post Next Post