തിരുവമ്പാടി:
തൊണ്ടിമ്മൽ ഗവ എൽ.പി സ്‌കൂളിൽ CM KIDS , SSLC , +2, NMMS ഉന്നത വിജയികളെ ആദരിച്ചു .വിജയാരവം പരിപാടി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. 
വൈസ് പ്രസിഡൻ്റ് പിആർ അജിത അധ്യക്ഷത വഹിച്ചു. 

 ഗ്രാമ പഞ്ചായത്ത് സ്‌റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ഫിറോസ് ഖാൻ , മനോജ് സെബാസ്റ്റ്യൻ, ബിന്ദു ജോൺസൻ , വാർഡ് മെമ്പർ എസ് ജയ പ്രസാദ്, ബഷീർ ചൂരക്കാട്ട്, പിടിഎ പ്രസിഡൻ്റ് സുരേഷ് തൂലിക, പ്രധാനാധ്യാപിക കെഎസ് രഹ്നമോൾ, സ്റ്റാഫ് സെക്രട്ടറി കെ അഹമ്മദ് ഷാഫി ,പി സ്മിന എന്നിവർ പ്രസംഗിച്ചു.

 കെ ശോഭന,ഫൈ സൽപുതുക്കുടി,കെ അജിൻ രാജ്, ശ്രുതി രാജൻ, കെ പി ശ്രീജ നേതൃത്വം നൽകി.

പരിപാടിയിൽ വായന വാരാചരണത്തിൻ്റെ ഭാഗമായി അമ്മ വായനയുടെ ഉദ്ഘാടനവും വായനദിനം ഫേമിലി ക്വിസ് വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

Post a Comment

Previous Post Next Post