ഓമശ്ശേരി:
അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമിയുടെ പതിനഞ്ചാം വാർഷികവും പ്രതിഭാ സംഗമവും മുൻ മന്ത്രി ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല,സമൂഹത്തിന്റെ ഭാവിയെത്തന്നെ രൂപപ്പെടുത്തുന്ന ഏറ്റവും ശക്തമായ ഉപകരണമാണെന്ന് അദ്ദേഹം പറഞ്ഞു.
മത്സര പരീക്ഷകളിലും അക്കാദമിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന വിദ്യാർഥികൾ നമ്മുടെ നാടിന്റെ പ്രതീക്ഷകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അറിവിനൊപ്പം മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്നും ഇന്നത്തെ വിദ്യാർഥികളാണ് നാളെയെ നയിക്കേണ്ടവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലക്ഷ്യബോധത്തോടെയും കഠിനാധ്വാനത്തോടെയും അറിവും മൂല്യബോധവും കൈമുതലാക്കി യുവതലമുറ മുന്നേറാൻ തയ്യാറാകണമെന്നും ഡോ. എം.കെ. മുനീർ പറഞ്ഞു.
അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിൻപോയിന്റ് ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പി.വി.മൂസ മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.വി.സി.ഹന അബൂബക്കർ പ്രചോദന പ്രഭാഷണം നടത്തി.
വിൻപോയിന്റ് മുഖ്യ രക്ഷാധികാരി അബു മൗലവി അമ്പലക്കണ്ടി,ബ്ലോക് പഞ്ചായത്തംഗം പി.വി.സ്വാദിഖ്,നഗരസഭ കൗൺസിലർ ശരീഫ് വെണ്ണക്കോട്,ഗ്രാമപ്പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര,റസാഖ് മാസ്റ്റർ തടത്തിമ്മൽ,മദ്‌റസ പ്രധാനാധ്യാപകൻ അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി,ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.കോമളവല്ലി,മഠത്തിൽ മുഹമ്മദ് ഹാജി,വി.സി.അബൂബക്കർ ഹാജി,തടായിൽ അബു ഹാജി,കെ.ടി.എ.ഖാദർ ഹാജി,ഇ.കെ.മുഹമ്മദലി,വി.സി.ഇബ്രാഹീം,ശംസുദ്ദീൻ നെച്ചൂളി,പി.പി.നൗഫൽ,യു.കെ.ശാഹിദ്,എം.എം.ഇബ്രാഹീം മുസ്‌ലിയാർ,കെ.ഹുസൈൻ ഹാജി,ഇബ്രാഹീം മഠത്തിൽ,കെ.സ്വിദ്ദീഖ് എന്നിവർ സംസാരിച്ചു.കോ-ഓർഡിനേറ്റർ ഡോ:യു.അബ്ദുൽ ഹസീബ് സ്വാഗതവും സീതി ഷാബിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.വിവിധ മത്സര പരീക്ഷകളിലും അക്കാദമിക രംഗത്തും മികച്ച വിജയം നേടിയവരേയും 'സമസ്ത' മദ്‌റസ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ:അമ്പലക്കണ്ടി വിൻപോയിന്റ് അക്കാദമി പതിനഞ്ചാം വാർഷികവും പ്രതിഭാ സംഗമവും മുൻ മന്ത്രി ഡോ:എം.കെ.മുനീർ ഉൽഘാടനം ചെയ്യുന്നു.

Post a Comment