ന്യൂഡൽഹി: 
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്‍റെ വില കുറക്കാൻ നീക്കം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചർച്ച നടത്തി. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം വരുമെന്നാണ് സൂചന. ഹുർമുസിൽ വരുത്തിയ അയവാണ് വിലകുറക്കാനുള്ള നടപടിക്ക് കാരണം. പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വില വര്‍ധിക്കുന്നതിനും കാരണമായത്.

വിവിധ രാജ്യങ്ങളില്‍ നിന്നും എല്‍.പി.ജി ശേഖരം കപ്പലുകളിലും കണ്ടെയ്നറുകളിലുമായി രാജ്യത്തിന്റെ വിവിധ തീരങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് എല്‍.പി.ജി ലഭ്യത ഉറപ്പായ പശ്ചാത്തലത്തിലാണ് വിതരണം പഴയപടിയാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കിയത്. വില കുറയുന്നതോടെ രാജ്യത്തെ വാണിജ്യ എല്‍.പി.ജി വിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.
 .

Post a Comment

أحدث أقدم