കാ​ഞ്ഞ​ങ്ങാ​ട്: 
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ചി​ത്താ​രി​യി​ലെ​യും മു​ട്ടും​ന്ത​ല​യി​ലെ​യും പു​ഴ​ക​ളി​ൽ​നി​ന്നാ​യി ക​ണ്ടെ​ത്തി. കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ അം​ഗി​ത് (20), അ​പ്പു ടി. ​എ​ബ്ര​ഹാം (20) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ നാ​ട്ടു​കാ​രും പൊ​ലീ​സും കോ​സ്റ്റ് ഗാ​ർ​ഡും തി​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ അ​പ്പു​വി​ന്റെ മൃ​ത​ദേ​ഹം ചി​ത്താ​രി പു​ഴ മ​ധ്യ​ത്തി​ൽ ഒ​ഴു​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ക​ട​ലി​ൽ​നി​ന്നും ഒ​ഴു​കി അ​ഴി​മു​ഖം വ​ഴി പു​ഴ​യി​ലെ​ത്തി​യ​താ​ണെ​ന്ന് ക​രു​തു​ന്നു. ക​ര​ക്കെ​ത്തി​ച്ച ശേ​ഷം മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ണ്ടാ​മ​നാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ ഒ​രു​മ​ണി​ക്കൂ​റി​നു​ശേ​ഷം മു​ട്ടും​ന്ത​ല അ​ഴി​മു​ഖ​ത്തി​ന​ടു​ത്താ​യി പു​ഴ​യി​ൽ ക​ണ്ടെ​ത്തി. വ​ല​ക്കാ​ർ ക​ണ്ട് വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടു​കൂ​ടി ബേ​ക്ക​ൽ കോ​ട്ട​ക്ക് സ​മീ​പ​ത്ത് 600 മീ​റ്റ​ർ അ​ക​ലെ ബീ​ച്ചി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ​നി​ന്ന് എ​ത്തി​യ നാ​ലം​ഗ വി​ദ്യാ​ർ​ഥി സം​ഘം ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ടാ​ണ് ര​ണ്ടു​പേ​രെ​യും കാ​ണാ​താ​യ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ബേ​ക്ക​ൽ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ദ്യ ദി​വ​സം ഫ​ല​മു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് തി​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.
 

Post a Comment

أحدث أقدم