ഓമശ്ശേരി :
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, NSSൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സിദ്ദിഖ് പുത്തൻപുരയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് Toofan goals againts drugs എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി വാർഡ് മെമ്പർ ശ്രീ. സിബി തോമസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകൻ ഗോൾ അടിച്ചു കൊണ്ട് ഫുട്ബോൾ മാച്ചിന് തുടക്കം കുറിച്ചു.
തുടർന്ന് ഫുട്ബോൾ ഫാൻസ് ഷോ, പ്ലക്കാർഡ് പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ ബോധവൽക്കരണ റാലി,നോട്ടീസ് വിതരണം, ഫ്ലാഷ് മോബ് എന്നീ പരിപാടികളും നടത്തി.
പ്രിൻസിപ്പാൾ മഹേഷ് കെ ബാബു വർഗീസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സീന റോസ്,ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ഷിബു കെ.എം., NSS ലീഡർ ആദിത്യ ലിനീഷ് എന്നിവർ സംസാരിച്ചു.


Post a Comment