കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കാർഷിക സർവകലാശാല വൈസ് ചാൻസിലർ നിയമനം ജനാധിപത്യ വ്യവസ്ഥയുടെ ലംഘനം. നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാർ. എന്നാൽ സംസ്ഥാന സർക്കാർ നൽകിയ പട്ടിക പോലും പരിഗണിക്കാതെയാണ് ടി സജിത റാണിയുടെ നിയമനം.


സജിതയുടെ യോഗ്യതയെന്തെന്ന് എനിക്കറിയില്ല. കോടതിയിൽ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും. സർക്കാർ നൽകിയ ലിസ്റ്റ് പരിഗണിക്കാതെയാണ് നിയമനം വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അതിപ്പോഴും തുടരുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സർവകലാശാലകളുടെ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമായിരിക്കും. പക്ഷേ കേന്ദ്രസർക്കാർ ചാൻസലറെ ഉപയോഗപ്പെടുത്തിക്കൊണ്ട് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഇപ്പോഴത്തേത്. സർവ്വകലാശാല ആക്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് ചില നിയമപരമായ തടസ്സങ്ങളുണ്ട്. അതുകൂടി പരിശോധിച്ചു തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം കേരള അഗ്രിക്കൾച്ചറർ യൂണിവേഴ്സിറ്റി താൽക്കാലിക വൈസ് ചാൻസലർ നിയമനം, ഗവർണ്ണറുടെ തീരുമാനത്തെ തള്ളാതെ കൃഷി മന്ത്രി ടി സിദ്ദിഖ് രംഗത്തെത്തി. അക്കാദമിക് എക്സലൻസിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പേരുകൾ നിർദ്ദേശിച്ചത്. എന്നാൽ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് ലോക് ഭവന്റെ വിശദ്ദീകരണം.

സർക്കാർ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി. അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ഒരു കേടുപാടും ഇല്ലാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ വഹിക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പിന്നീട് പറയും. സർക്കാർ നൽകിയ പേരല്ല നിലവിൽ നിന്ന് ഉത്തരവാതിരിക്കുന്നത്. അപ്പോയിന്റിംഗ് അതോറിറ്റി ചാൻസലർ ആണെന്നും ടി സിദ്ധിഖ് വ്യക്തമാക്കി.

ഡോ. ടി. സജിത റാണി കാർഷിക സർവകലാശാലയുടെ താൽക്കാലിക വിസിയായി ചുമതലയേൽക്കും. സർക്കാർ നൽകിയ പാനൽ വെട്ടിയാണ് ബിജെപി അധ്യാപക സംഘടന നേതാവായ സജിത റാണിയെ ഗവർണർ നിയമിച്ചത്.

സജിത റാണിയെ വിസി ആക്കിയത് അധികാര ദുർവിനിയോഗം എന്ന് എസ്എഫ്ഐ പറഞ്ഞു. സർക്കാർ പട്ടിക തള്ളിക്കൊണ്ടുള്ള നിയമനം ഗവർണറുടെ ജനാധിപത്യ ഫെഡറൽ തത്ത്വങ്ങളോടുള്ള വെല്ലുവിളി ആണെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. മന്ത്രി സിദ്ദീഖ് നിലപാട് വ്യക്തമാക്കണമെന്നും സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Post a Comment

Previous Post Next Post