തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറയുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

മറ്റ് ജില്ലകളിൽ എവിടെയും നിലവിൽ പ്രത്യേക മുന്നറിയിപ്പുകളില്ലെങ്കിലും, നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം, നാളെ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥ നിലനിൽക്കുന്നതിനാൽ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post