കോടഞ്ചേരി :
ലഹരിക്ക് എതിരെ ഉള്ള സംസ്ഥാന സർക്കാരിന്റെ ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സമഗ്രമായി നടപ്പിലാക്കുന്നതിനെ കുറിച്ച് കൂടിയാലോചിക്കുന്നതിനായി
ജനപ്രതിനിധികൾ വിവിധ ലൈൻ ഡിപ്പാർട്ട്മെന്റ്, യുവജന സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പാർഥിനിധികൾ എന്നിവരുടെ സംയുക്ത യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി,
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാനസ് സുബൈർ, വിൻസെന്റ് വടക്കേമുറി, മിനി സണ്ണി,
ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ,മെഡിക്കൽ ഓഫീസർ ഡോക്ടർ ഹാസിന കെ,സീനിയർ പോലീസ് ഓഫീസർ റിജിലേഷ്, എക്സൈസ് പ്രെവെൻറ്റീവ് ഓഫീസർ ഷാജു സി ജെ എന്നിവർ വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതു സമൂഹത്തinte ഇടപെടുകളെക്കളുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു .
പുതുതലമുറയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാനും
രാസ ലഹരി അടക്കം വിതരണം ചെയ്യുന്ന കണ്ണികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്നുംചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി വളയം, സി കെ ചന്ദ്രൻ, വിൽസൺ തറപ്പേൽ , ബാബു പട്ടരാട്ട്, ജോബി ജോസഫ്,റെജി തമ്പി, നാൻസി കാലായിൽ, റീനാ ബിജു കക്കൂഴി, ജ്യോതി സന്തോഷ്, സജിനി രാമൻകുട്ടി, ശിവദാസൻ ടി, റൂബി തമ്പി
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ എസ് രാജു, അബൂബക്കർ മൗലവി, ജെയ്സൺ മേനാകുഴി, രാജേഷ് പി.ആർ, ജയേഷ് പഞ്ചമി കോടഞ്ചേരി സർവീസസ് ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്,
കോടഞ്ചേരി ഹയർസെക്കൻഡറി പ്രിൻസിപ്പൽ വിജയ് തോമസ്, ഗവൺമെൻറ് കോളേജ് പ്രൊഫസർ മനോജ് സാർ , ഈരോട് സ്കൂൾ അധ്യാപകൻ മുസ്തഫ ഐ പി, പോൾസൺ അറക്കൽ, ബെനിറ്റോ ചാക്കോ, ആരോഗ്യപ്രവർത്തകർ വിവിധ വിദ്യാലയ പ്രതിനിധി പ്രതിനിധികൾ യൂത്ത് ക്ലബ് ഭാരവാഹികൾ മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
സ്കൂൾ തലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ, ഫ്ലാഷ് മോബുകൾ എന്നിവ സംഘടിപ്പിക്കുവാനും രക്ഷിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാനും
എക്സൈസ് പോലീസ് ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ ലഹരി വേട്ടകൾ നടത്തുവാനും ലഹരി വിതരണ ശൃംഖലകളെ തകർക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

إرسال تعليق