തിരുവമ്പാടി:
സേക്രഡ് ഹാർട്ട് യു.പി സ്‌കൂൾ തിരുവമ്പാടിയിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. "വായിക്കാം, പഠിക്കാം, വളരാം!" എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച പരിപാടികൾ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വലിയ അവബോധമാണ് സൃഷ്ടിച്ചത്.
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും വായനാശീലവും വളർത്താൻ ലക്ഷ്യമിട്ട് നിരവധി മത്സരങ്ങളാണ് സ്കൂളിൽ ഒരുക്കിയത്. തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ വിദ്യാർത്ഥികൾ പരസ്പരം പങ്കുവെച്ചു.
തുടർന്ന് നടന്ന പ്രത്യേക അസംബ്ലി , വായനദിന പരിപാടികൾ എന്നിവയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.
കൂടാതെ, സ്കൂൾ ലൈബ്രറിയെ സമ്പന്നമാക്കുന്നതിനായി വിദ്യാർത്ഥികൾ പുസ്തകക്കൂടയിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു. കെ പി സി സംസ്കാരസാഹിതി സീനിയർ ചേംബർ ഇൻ്റർഷനാണൽ തിരുവമ്പാടി സ്നേഹ ലീജിയൻ വിദ്യാലയത്തിലെത്തി പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് നൽകിയതും വായന ദിനത്തിന് കൂടുതൽ മിഴിവേകി. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് , ഡോ. പി.എ മത്തായി, വാർഡ് മെമ്പർ മറിയാമ്മ വർക്കി, സുന്ദരൻ പ്രണവം, തോമസ്, കെ.ടി ത്രേസ്യ ടീച്ചർ, ലൈസമ്മ എന്നിവർ സംസാരിച്ചു.
വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തക ഉദ്ധരണിമത്സരം പ്രസംഗം, പതിപ്പ് മത്സരങ്ങൾ എന്നിവ വായന വാരത്തിൽ സംഘടിപ്പിക്കുന്നു. വായനയിലൂടെ അറിവ് നേടുന്നതിനും മികച്ച വ്യക്തിത്വങ്ങൾ രൂപീകരിക്കുന്നതിനും ഉതകുന്ന വായന ദിനത്തെ സജ്ജമാക്കുന്നതിന് അധ്യാപകരായ ബിന്ദു, നിഷ പോൾ, സ്വപ്ന ജോസഫ് , ആശ ഫ്രാൻസിസ്, ലിസി കെ.പി,സി. പ്രിൻസി എന്നിവർ നേതൃത്വം നൽകി.

إرسال تعليق