കുറ്റ്യാടി:
കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൊട്ടിൽപ്പാലത്തെ ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുരത്തിലെ ഏഴാം വളവിൽ വെച്ചായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി (കെട്ട്) ഇടിഞ്ഞ് താഴേക്ക് മറിയുകയായിരുന്നു. വലിയ താഴ്ചയുള്ള ഭാഗത്തേക്ക് മറിഞ്ഞിട്ടും കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.
റോഡിന്റെ സൈഡ് ഇടിഞ്ഞതാണ് കാർ താഴേക്ക് മറിയാൻ കാരണമായതെന്ന് കാറിലുണ്ടായിരുന്നവർ പറഞ്ഞു.
വർധിച്ചുവരുന്ന അപകടസാധ്യത
മലയോര ഹൈവേയുടെ നവീകരണ പ്രവൃത്തികൾ നടക്കുന്ന കുറ്റ്യാടി ചുരത്തിൽ മഴക്കാലം എത്തിയതോടെ അപകടസാധ്യത വൻതോതിൽ വർധിച്ചിരിക്കുകയാണ്
നിർമാണപ്രവർത്തനങ്ങൾക്കായി മണ്ണെടുത്ത ഭാഗങ്ങളിലും കൃത്യമായ സംരക്ഷണ ഭിത്തികൾ ഇല്ലാത്തയിടങ്ങളിലും ഇത്തരത്തിൽ റോഡ് ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.


إرسال تعليق