വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്‌കൂളിൽ സംഘടിപ്പിച്ച മാനസികാരോഗ്യ ബോധവൽകരണ ക്ലാസിൻ്റെ ഉദ്ഘാടനം ഫാ. ജോർജ് നരിവേലിൽ നിർവഹിച്ചു.
ഓമശ്ശേരി :
വേനപ്പാറയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സെൻ്റർ ഫോർ അഡ്വാൻസ്ഡ് മെൻ്റൽ ഹെൽത്ത് കെയർ ആൻഡ് സൈക്കോതെറാപ്പി സെൻ്ററിൻ്റെ (ക്യാമ്പ് ) സഹകരണത്തോടെ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്‌കൂളിൽ വിദ്യാർഥികൾക്കായി മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
വിദ്യാർഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മികച്ച പിന്തുണ നൽകി പാഠ്യ- പാഠ്യാനുബന്ധ മേഖലകളിൽ കൂടുതൽ മികവുകൾ സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി ടി എ യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്.
ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം ക്യാമ്പ് ഡയറക്ടർ ഫാ. ജോർജ് നരിവേലിൽ നിർവഹിച്ചു.
പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ഷബ്ന എം എ, ബിജു മാത്യു വിദ്യാർഥി പ്രതിനിധി ശ്രീലക്ഷ്‌മി ടി എൽ എന്നിവർ പ്രസംഗിച്ചു.
മാനസികാരോഗ്യ മേഖലകളിൽ വിദഗ്ധരായ മരിയ ജോസഫ്, ആര്യ എ എന്നിവർ നേതൃത്വം നൽകി.


إرسال تعليق