തിരുവമ്പാടി:
തൊണ്ടിമ്മൽ ജി എൽപി സ്കൂളിലെ പ്രവേശനോൽസവം വാർഡ് മെംബർ എസ് ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. 
പി ടി എ പ്രസിഡന്റ് കെ.സുരേഷ് അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് ജോസ് മാത്യു പഠന കിറ്റ് വിതരണം നടത്തി.

കുട്ടികളുടെ ചിത്ര പ്രദർശനം ക്രയോൺസ് 26 ബീന ആറാപുറത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂളിൻ്റെ എഴുപതാം വാർഷിക പ്രഖ്യാപനം നടത്തി.

LSS വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

ഒന്നാം ക്ലാസുകാർക്കുള്ള എംഎൽഎയുടെ സ്നേഹ സമ്മാനം വിതരണം നടത്തി.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഓരോ ക്ലാസിലേക്കും ആവശ്യമായ നോട്ടുബുക്ക്, ക്രയോൺസ്, സ്ലേറ്റ്, കുട, ബോക്സ്, പേന, പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.തിരുവമ്പാടി സർവ്വീസ് സഹകരണ ബേങ്ക്, ബിൽഎം അഗസ്ത്യൻ മുഴി ബ്രാഞ്ച്, സ്വാശ്രയ സംഘങ്ങൾ, വ്യക്തികൾ, സംഘടനകൾ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പഠനോപകരണങ്ങൾ സംഘടിപ്പിച്ചത്.

പരിപാടിയിൽ പ്രധാനാധ്യാപിക കെ രഹ്‌ന മോൾ, ബി എൽഎം മുക്കം കോ ഡിനേറ്റർ ഉദയകുമാർ,സി ടി നളേശൻ ,ബഷീർ ചൂരക്കാട്ട്, ഗോപിനാഥൻ മുത്തേടത്ത്,, എസ് ജയചന്ദ്രൻ, സി ടി ധനിഷ, കെ കെ ദിവാകരൻ,പി രഘു പ്രസാദ് ,പി സ്മിന പ്രസംഗിച്ചു.

Post a Comment

أحدث أقدم