നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും ഡിജിറ്റൽ ക്ലാസ് മുറികളുടെയും വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി.
താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതു മീറ്റിംഗ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനം മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
അക്കാദമിക മികവുകൾ കൊണ്ടും കലാ - കായിക രംഗങ്ങളിലെ മുന്നേറ്റം കൊണ്ടും താമരശ്ശേരി സബ്ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ 153 വിദ്യാർത്ഥികളും പത്തോളം അധ്യാപക - അനധ്യാപക ജീവനക്കാരുമുണ്ട്.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗീസ് പാലക്കാട്ട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിൻസെന്റ് വടക്കേമുറി, സ്കൂൾ മാനേജർ ഫാ.ജെയിംസ് വള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ, വാർഡ് മെമ്പർ വിത്സൻ തറപ്പേൽ, ആൻസി തോമസ്, അറ്റ്ലിൻ മേരി ബിജു തുടങ്ങിയവർ സംസാരിച്ചു.

إرسال تعليق