തിരുവമ്പാടി:
2026 ലോകകപ്പ് ഫുട്ബോൾ മത്സരത്തോട് ചേർന്ന് സംസ്ഥാന ഗവൺമെൻ്റ് ആരംഭിച്ച ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടത്തുന്ന വൺ മില്യൻ തൂഫാൻ ഗോൾസ് @വേൾഡ് കപ്പ് 2026 ൻ്റെ സ്കൂൾ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ഗോളടിച്ചുകൊണ്ട് നിർവഹിച്ചു.
സ്‌കൂൾ ഹെഡ്മാസ്റ്റർ
സജി തോമസ് പി സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ
വിപിൻ എം. സെബാസ്റ്റ്യൻ, ഫാ. ജോജോ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഷിന്റോ മാനുവൽ, ഫെബിൻ ജോർജ്, വിദ്യാർത്ഥി പ്രതിനിധി അർഷൽ പി എൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് നടന്ന ഫാൻസ് ഫുട്ബോൾ മത്സരത്തിൽ അർജൻ്റീന ടീം മൂന്ന് ഗോളുകൾക്ക് വിജയികളായി.
ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് വിദ്യാലയത്തിൽ ഡെയ്‌ലി ക്വിസ്, പ്രവചന മത്സരം, ഷൂട്ടൗട്ട് മത്സരം എന്നിവയും നടന്നുവരുന്നു.
കായികാധ്യാപകൻ തോമസ് കെ എം അധ്യാപകരായ അജേഷ് ജോസ്, ബിപിൻ കെ. ഷാജി, രാജി കെ ആർ, ഷെറീന വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നു.

إرسال تعليق