തിരുവമ്പാടി:
ഇരവഞ്ഞിപ്പുഴയിൽ ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടയിൽ കാണാതായ ഗൈഡ് മലപ്പുറം കുഴിമണ്ണ സ്വദേശി ഷിബിലിനു വേണ്ടി വേണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ടുദിവസമായി തിരച്ചിൽ തുടരുകയാണ്.
ഇതിനിടയിൽ അതേ പുഴയിൽ തൊട്ടു താഴെ കയാക്കിങ് മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാഫ്റ്റിംഗ് ഉദ്ഘാടനം മാമാങ്കം നടത്തി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് പ്രാദേശിക ഭരണാധികാരികളുടെയും ടൂറിസം ഡിപ്പാർട്ട്മെന്റിന്റെയും കോടഞ്ചേരി പഞ്ചായത്ത് ഭരണാധികാരികളുടെയും നടപടിയിൽ ശക്തമായി പ്രതിഷേധികുന്നു.
രണ്ട് ദിവസമായി കാണാതായ തിരച്ചിലിനു നേതൃത്വം നൽകേണ്ടവർ തിരച്ചിൽ തുടരുന്ന കേന്ദ്രം സന്ദർശിക്കാതെയാണ് ഭരണാധികാരികളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം.
കയാക്കിങ് മത്സരത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഉദ്ഘാടന പരിപാടി മാറ്റിവെക്കണമെന്ന് പലരുടെയും അഭ്യർത്ഥന മാനിക്കാതെയാണ് ഇവരുടെ ധിക്കാരപരമായി നടപടി.
കാണാതായ യുവാവിനെ അടിയന്തരമായി കണ്ടെത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ഭരണാധികാരികളുടെ ധിക്കാരപരമായ, മനുഷ്യത്വരഹിതവുമായ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു എന്ന് സിപിഐഎം
തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി
വികെ വിനോദ് പറഞ്ഞു.

Post a Comment