കോടഞ്ചേരി :
കോടഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് അത്യുൽപാദനശേഷിയുള്ള കുറ്റ്യാടി തെങ്ങിന്റെ വിതരണം നടത്തി.
വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈർ, വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി കാപ്പാട് മല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബുപട്ടരാട്,റോയി കുന്നപ്പള്ളി, ബേബി വിളയത്തിൽ, സത്യൻ ചോലയിൽ , സജിനി രാമൻകുട്ടി, റീന ബിജു, നാൻസി ജോഷി, കൃഷി ഓഫീസർ അപർണ്ണ പി എന്നിവർ പ്രസംഗിച്ചു.

Post a Comment