ഓമശ്ശേരി :
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സമഗ്രമായ വികസനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി ഡെവലപ്മെൻറ് കോൺക്ലേവ് വിഷൻ 2030 സംഘടിപ്പിച്ചു.
റൊയാഡ് റിഫ്രെഷ് ഇൻ ഹാളിൽ വച്ച് നടന്ന കോൺക്ലേവ് ബഹുമാനപ്പെട്ട പി കെ ഫിറോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂപ്പർ സൗദ ടീച്ചർ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ ഗംഗാധരൻ ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ ,ജില്ലാ പഞ്ചായത്ത് മെമ്പർ പി ജി മുഹമ്മദ്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഷാഹിന റഹ്മത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനവർ സാദത്ത് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ദാസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി വി സാദിഖ് ,രാധാമണി ടീച്ചർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗം കെ കെ രാധാകൃഷ്ണൻ,ഡെപ്യൂട്ടി ഡയറക്ടർ കണ്ണൂർ ജില്ലാ - അഭിലാഷ്, കിലയുടെ ഫാക്കൽടി പ്രകാശൻ , അസി.സെക്രട്ടറി ബ്രജീഷ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു .
പി. എഹുസൈൻ മാസ്റ്റർ മോഡറേറ്റർ ആയിരുന്നു.
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെമുൻ പ്രസിഡണ്ടുമാർ, വ്യാപാര വ്യവസായ മേഖലയിലെ പ്രധാന വ്യക്തികൾ, ബിസിനസ് പ്രതിനിധികൾ, പ്രവാസികൾ, രാഷ്ട്രീയപാർട്ടി നേതാക്കന്മാർ, ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു കേന്ദ്ര-സംസ്ഥാന പ്രാദേശിക സർക്കാരുകളുടെ വികസന ഫണ്ടിന് അതീതമായി പ്രാദേശിക തലത്തിൽ ഫണ്ടുകൾ ലഭ്യമാക്കി ഗ്രാമപഞ്ചായത്തിൽ വികസനം എത്തിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം . ഗ്രാമപഞ്ചായത്തിന്റെ ടൗൺ നവീകരണം, ടൗൺ സൗന്ദര്യവൽക്കരണം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ കാഴ്ചപ്പാടുകൾ, ഫാം ടൂറിസം കാർഷിക, ഗതാഗത പ്രശ്നങ്ങൾതുടങ്ങി നിരവധി വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽആദ്യമായാണ്ഇതുപോലെ ഒരു ചർച്ച സംഘടിപ്പിച്ചത്.റഫീഖ് കളരിക്കണ്ടി,കെപി സദാശിവൻ, ഒ. എം ശ്രീനിവാസൻ, കെ കെ അബ്ദുള്ളക്കുട്ടി ,യുകെ ഹുസൈൻ , ഒ.കെ നാരായണൻ,അനീസ് ആർ. എം, നൗഷാദ് ചെമ്പ്ര ,ഗഫൂർ പുത്തൂർ, ശരീഫ് വെളിമണ്ണ,അജീഷ്,എ കെ അബ്ദുല്ല തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

Post a Comment