തിരുവമ്പാടി:
തിരുവമ്പാടി സേക്രഡ് ഹാർഡ് ഹയർ സെക്കൻഡറി സ്കൂളിൽ 'വിക്ടോറിയസ് 2026' എന്ന പേരിൽ വിജയോത്സവം സംഘടിപ്പിച്ചു. 

ഈ വർഷം SSLC പരീക്ഷയിൽ Full A+, 9A+ കരസ്ഥമാക്കിയ കുട്ടികളെയും USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികളെയും ഈ ചടങ്ങിൽ അനുമോദിച്ചു. 


സ്കൂൾ മാനേജർ റവ. ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് കുട്ടികൾക്ക് മെമന്റോ നൽകി ആദരിച്ചു.

 വാർഡ് മെമ്പർ  ബിജു എണ്ണാർമണ്ണിൽ, PTA പ്രസിഡൻ്റ്  സജി പുതുപ്പറമ്പിൽ, MPTA പ്രസിഡൻ്റ് അനിത വിനയൻ, പ്രിൻസിപ്പാൾ  വിപിൻ എം. സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ  സജി തോമസ് പി, സീനിയർ അസിസ്റ്റൻ്റ്  ലിൻസി ജോസഫ്, വിജയോത്സവം കൺവീനർ  ടെജി സെബാസ്റ്റ്യൻ, കുമാരി വൈഗ സലീഷ്, കുമാരി ആൻ തെരേസ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Post a Comment

Previous Post Next Post