ഓമശ്ശേരി :
ബി സ്മാർട്ട് അബാക്കസ് ദേശീയ പരീക്ഷയിൽ പങ്കെടുത്ത വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂളിലെ എല്ലാ വിദ്യാർഥികളും മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.
ദേശീയ പരീക്ഷയിൽ പങ്കെടുത്ത 19 വിദ്യാർഥികളിൽ13 പേർ ഒന്നാം റാങ്കും ഒരു കുട്ടി 2-ാംറാങ്കും മറ്റു വിദ്യാർഥികൾ 3, 4 റാങ്കുകളും കരസ്ഥമാക്കി.
കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്‌കൂളിലെ 8 വിദ്യാർഥികൾ ദേശീയ അംഗീകാരങ്ങൾ നേടിയെടുത്തിരുന്നു.
ദേശീയ അംഗീകാരങ്ങൾ നേടിയ വിദ്യാർഥികൾക്കും പരിശീലനം നൽകിയ അധ്യാപികയ്ക്കും സ്‌കൂളിൽ നടന്ന ചടങ്ങിൽ വെച്ച് സ്വീകരണം നൽകി.


Post a Comment