ഓമശ്ശേരി :
ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാലയവുമായി ബന്ധപ്പെട്ടവരെയെല്ലാം പങ്കാളി കളാക്കുന്നതിൻ്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.



ബോധവൽക്കരണ ക്ലാസിൻ്റെ ഉദ്ഘാടനം മുക്കം പോലീസ് സബ് ഇൻസ്പെക്ടർ ഹർഷിദ് പി എം നിർവഹിച്ചു.
സ്കൂൾമാനേജർ ഫാ സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
അധ്യാപകനായ ബർണാഡ് ജോസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
പ്രധാനാധ്യാപകൻ ജെയിസ് ജോഷി പിടിഎ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് എം പിടി എ പ്രസിഡൻ്റ് ശ്രുതി എം അധ്യാപകരായ ബിജു മാത്യു , ഷാനിൽ പി എം എന്നിവർ പ്രസംഗിച്ചു.

തൂഫാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഫുട്ബോൾ മത്സരവും സുംബ ഡാൻസും ഫാൻസ് ഡേ പരിപാടികളും സംഘടിപ്പിച്ചതോടൊപ്പം അധ്യാപകരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സൂംബ ഡാൻസും മറ്റ് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post