കൂടരഞ്ഞി:
മഹാത്‌മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നടപ്പാക്കുന്ന വി.ബി.ജി.റാം.ജി.  പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതിയെ കുറിച്ച് വിശദികരിക്കുന്നതിനുമായി ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,മേറ്റു മാർ എന്നിവരുടെ യോഗം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു യോഗം ഉദ്ഘാടനം ചെയ്യ്തു.

പുതിയ പദ്ധതി പ്രകാരം നിലവിലുള്ള പല പ്രവർത്തികളും നിർത്തലാക്കിയത് തൊഴിലാളികൾക്ക് തൊഴിൽ ലഭ്യത കുറക്കുമെന്നത് ആശങ്കജനകമാണന്ന് അവർ പറഞ്ഞു. തൊഴിലാളികൾക്ക്  തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി  ടൗൺ സൗന്ദര്യവത്ക്കരണം ഉൾപ്പെടെയുള്ള നൂതന പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കുമെന്നും അവർ കൂട്ടി ചേർത്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷം വഹിച്ചു.

സ്ഥിതിരം സമതി അധ്യക്ഷരായ നിസാറ ബീഗം, ആയിഷ ബി ഷിയാസ്, മെമ്പർമാരായ രത്ന രാജേഷ്, റോയ് ആക്കേൽ,തോമസ് മാത്യൂ, ഷിബറോയ്, സജയ് എം.കെ, വിനോദ് മഞ്ഞപ്പാറ, ജോയിൻ്റ് ബി ഡി.ഒ ഷാജു ,അസി. സെക്രട്ടറി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم