താമരശ്ശേരി :
കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ
താമരശ്ശേരി സൗത്ത് യൂണിറ്റ് കൺവെൻഷൻ എഴുത്തുകാരൻ മുബാറക്ക് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ടി.കെ. വത്സലകുമാരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കമ്മറ്റി അംഗം വി.ഡി. സേവ്യർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ട്രഷറർ കെ നാരായണൻ, ബ്ലോക്ക് വനിതവേദി കൺ വീനർ പി. സൈനബ, ബ്ലോക്ക് രക്ഷാധികാരി വി.കെ. രത്നമ്മ , ഡോ: ഹരിദാസൻ, വി.പി. വിജയൻ, കെ.പി. ഗോപാലൻ എന്നിവർ സംസാരിച്ചു.
പുതിയ മെമ്പർമാർക്ക് സ്വീകരണം നൽകി. എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയായവരെ ആദരിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ് 2026 ൽ ഇടംപിടിച്ച റോണിത് നിദാൻ കെ, എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികൾ എന്നിവരെ അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി എം.ജെ. ജോസ് സ്വാഗതവും വനിതവേദി കൺവീനർ കെ.ഹേമലത നന്ദിയും പറഞ്ഞു.

إرسال تعليق