കൂടരഞ്ഞി:
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എം.എൽ.എ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.
എം.എൽ.എ സി കെ കാസിം ഉദ്ഘാടനം ചെയ്യ്തു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു അധ്യക്ഷയായി.
വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, ജെയിംസ് വേളാശ്ശേരി, ആയിഷാബി ഷിയാസ്, എ ഇ ഓ ദീപ്തി, സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രശാന്ത്,സജയ് എം.കെ, രത്ന രാജേഷ്,ഷീബ റോയ്, സക്കീന സലിം, സ്കൂൾ പ്രിൻസിപ്പൽ ബിനു, ഹെഡ്മാസ്റ്റർ സജി ജോൺ, എക്സ് ഓഫിസർ ഷിജു, ജോസ് ഞാവള്ളി എന്നിവർ പ്രസംഗിച്ചു.

Post a Comment