തിരുവമ്പാടി :
താമരശ്ശേരി രൂപതാംഗം ഫാ. ജെയിംസ് വാമറ്റത്തിൽ (61) നിര്യാതനായി.
സംസ്കാരം നാളെ (24-07-2026-വെള്ളി) ഉച്ചയ്ക്ക് 02:30ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
നാളെ ഉച്ചയ്ക്ക് 01:00 മണിക്ക് പുല്ലൂരാംപാറയിൽ സഹോദരൻ റോയിയുടെ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും.
01.30 മുതൽ പുല്ലൂരാംപാറ സെൻ്റ് ജോസഫ്‌സ് ദൈവാലയത്തിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കും.
പുല്ലൂരാംപാറ വാമറ്റത്തിൽ പരേതനായ വർക്കി മേരി ദമ്പതികളുടെ മകനാണ്.
1992 ഡിസംബർ 29 ന്, താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഇടവകയിൽ വെച്ച് വൈദികപട്ടം സ്വീകരിച്ചു.
മരിയാപുരം ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ച ജെയിംസച്ചൻ, പനംപ്ലാവ്, തിരൂർ, വെറ്റിലപ്പാറ, മഞ്ഞുവയൽ, കൂടരഞ്ഞി, പെരിന്തൽമണ്ണ, കൂരാച്ചുണ്ട്, മരിയാപുരം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ:
റോയി വാമറ്റത്തിൽ (പുല്ലൂരാംപാറ),
ലിസി അന്തീനാട്ട് (കൂടരഞ്ഞി).

Post a Comment