കൊച്ചി: നാലുദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ യഥാക്രമം 13,160 രൂപയും 1,05,280 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 10810 രൂപയായി.
ഇന്നലെ 22 കാരറ്റിന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. 1,04,720 രൂപയായിരുന്നു പവൻ വില. തിങ്കളാഴ്ച 22 കാരറ്റ് പവന് 1,040 രൂപയും ശനിയാഴ്ച 360 രൂപയുമാണ് കുറഞ്ഞത്.
ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയർന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.
അതേസമയം അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡിന് വിലയിടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 29.10 ഡോളർ കുറഞ്ഞ് 4,033.78 ഡോളറായി. 0.72 ശതമാനമാണ് കുറഞ്ഞത്.

Post a Comment