തിരുവമ്പാടി:
2026-27 അധ്യയന വർഷത്തെ പ്രഥമ ക്ലാസ് പി.ടി എ കളും, ജനറൽ ബോഡി യോഗവും, രക്ഷകർതൃ ബോധവത്ക്കരണവും പാരിഷ് ഹാളിൽ വെച്ച് നടത്തി . സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ഹാദിയ ഹമീദിൻ്റെ അകാലവിയോഗത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ച് അധ്യാപകനായ ഡാനി തോമസ് അനുശോചനപ്രമേയം നടത്തി.
സീനിയർ അസിസ്റ്റൻ്റ് ഷോളി ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷനായി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് ദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടി എ പ്രസിഡൻ്റും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ ജിതിൻ പല്ലാട്ട് മുഖ്യ പ്രഭാഷണവും, ഹെഡ്മാസ്റ്റർ സുനിൽ പോൾ വിഷയാവതരണവും നടത്തി . സി .എം കിഡ്സ് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. എം. പി.ടി എ വൈസ് പ്രസിഡൻ്റ് ജനിത പ്രശാന്ത് ,അധ്യാപക പ്രതിനിധി അയൂബ് എന്നിവർ സംസാരിച്ചു. തുടർന്ന് മോട്ടിവേഷണൽ സ്പീക്കർ ബർണാഡ് ജോസ് രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് നയിച്ചു. അധ്യാപകരായ ഷിബു, അബ്ദുറബ്ബ് കെ.സി, സി. പ്രിൻസി, സ്വപ്ന ജോസഫ്, ജെസി. പി.ജെ ,ഡിറ്റി അഗസ്റ്റിൻ ,സിനി ആൻ്റണി, ലിസി കെ.പി, ബീന റോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


إرسال تعليق