കോടഞ്ചേരി :
തിരുവമ്പാടി എംഎൽഎ സി കെ കാസിമിനെ കോടഞ്ചേരി പൗരാവരിക്കുവേണ്ടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്വീകരണം നൽകുകയും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ സ്കൂളുകളെയും വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും എ ഐ സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തി പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുമെന്നും അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈർ, വിൻസെന്റ് വടക്കേമുറിയിൽ,മിനി സണ്ണി, സെക്രട്ടറി കെ സീനത്ത്, റൂബി തമ്പി,ബേബി വളയത്തിൽ, റോയ് കുന്നപ്പള്ളി, ബാബുപട്ടരാട്, വിൽസൺ തറപ്പേൽ, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെപ്പാലാട്ട്, സത്യൻ ചോലയിൽ,ബിന്ദു ജോർജ്, സജിനി രാമൻകുട്ടി, റെജി തമ്പി, ജ്യോതി സന്തോഷ്, നാൻസി ജോഷി,റീന ബിജു, കെ എം പൗലോസ്, അബൂബക്കർ മൗലവി, പോൾസൺ അറയ്ക്കൽ, വിജോയ് തോമസ്, സിസ്റ്റർ മെൽവിൻ, ഷെല്ലി സെബാസ്റ്റ്യൻ, ബിനു ജോസ്, ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment