തിരുവമ്പാടി: മുത്തപ്പൻപുഴ,
കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം ബേബി കാരക്കാട്ട് (79) നിര്യാതനായി.

ഭാര്യ : മോളി കാവുങ്കൽ കുടുംബാംഗം.

മക്കൾ : സൗമ്യ, മനു, ലിനു.

മരുമക്കൾ : ജിൻസ്, ആൽഫി, നീലിമ.

സംസ്കാരം നാളെ ശനിയാഴ്ച (11-07-2026) ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് മുത്തപ്പൻപുഴ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


കേരള വിദ്യാർത്ഥി കോൺഗ്രസ് (കെ.എസ്.സി) ഇടുക്കി ജില്ലാ സെക്രട്ടറി, കേരളാ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ പ്രസിഡന്റ്, കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്, കേരളാ കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറി, കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കേരളാ കർഷക യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി, നാളികേര കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി, തിരുവമ്പാടി സഹകരണ ബാങ്ക് ഡയറക്ടർ, നാളികേര വികസന ബോർഡ് അംഗം, കെ.എസ്.ആർ.ടി.സി ഉപദേശക സമിതി അംഗം തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചു.



കേരളാ കോൺഗ്രസ് സ്റ്റേറ്റ് കോർഡിനേറ്റർ അപു ജോൺ ജോസഫ് എം.എൽ.എ, മന്ത്രി മോൻസ് ജോസഫ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. എം. ജോർജ്, കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയ് അടയ്ക്കാപ്പാറ എന്നിവർ അനുശോചിച്ചു.




Post a Comment

Previous Post Next Post