ഓമശ്ശേരി: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ, ഫത്‌വ കമ്മിറ്റികളിൽ അംഗവുമായിരുന്ന മർഹൂം ശൈഖുനാ പി.സി. കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ മുപ്പതാം ഉറൂസ് മുബാറകിന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ നാളെ(വെള്ളി) തുടക്കമാവും.ത്രിദിന ഉറൂസ് മുബാറക് ഞായറാഴ്ച്ച സമാപിക്കും.മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉറൂസ് നടക്കുന്നത്.
നാളെ സുബ്‌ഹി നിസ്‌കാരാനന്തരം ഖത്തം തുടങ്ങൽ ചടങ്ങ് നടക്കും. പ്രമുഖ പണ്ഡിതൻ മമ്മുട്ടി ബാഖവി വെള്ളമുണ്ട നസ്വീഹത്തിന് നേതൃത്വം നൽകും. മഗ്‌രിബ് നിസ്‌കാരാനന്തരം എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മജ്‌ലിസുന്നൂറിനും പ്രഭാഷണത്തിനും സയ്യിദ് മുഹമ്മദ് മഅശൂഖ് തങ്ങൾ ഹുദവി കുറുമ്പത്തൂർ നേതൃത്വം നൽകും.15ന് മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന രണ്ടാംദിന പരിപാടികൾ സി.കെ. ഖാസിം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഇ.കെ. സ്വിദ്ദീഖ് വാഫി ആലിൻതറ പ്രഭാഷണം നടത്തും. 16ന് രാവിലെ 9.30ന് നടക്കുന്ന അനുസ്മരണ സംഗമം അഡ്വ. പി.കെ. ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഖത്തീബ് പി.സി. ഉബൈദ് ഫൈസി മുഖ്യപ്രഭാഷണവും ബാവ ജീറാനി അൽ അൻസ്വരി അനുസ്മരണ പ്രഭാഷണവും നടത്തും. തുടർന്ന് നടക്കുന്ന സമാപന ദിക്ർ-ദുആ മജ്‌ലിസിന് മുഹമ്മദ് ഹൈത്തമി വാവാട് നേതൃത്വം നൽകും.
പുതിയോത്ത് മുദരിസ് ഹുസൈൻ ഫൈസി മഞ്ഞപ്പറ്റ,പുതിയോത്ത് ഖുർആൻ കോളജ് പ്രൻസിപ്പൽ ഹാഫിള് മുഹമ്മദ് സൽമാൻ മാഹിരി പള്ളിക്കൽ ബസാർ എന്നിവർ പ്രസംഗിക്കും.ചടങ്ങുകളിൽ സാദാത്തീങ്ങളും ഉലമാക്കളും ഉമറാക്കളുമുൾപ്പടെ മറ്റു പ്രമുഖരും പങ്കെടുക്കുമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Post a Comment