കണ്ണോത്ത്: ക്ഷേമപെൻഷൻ വിതരണ സംവിധാനം അട്ടിമറിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്കെടിയു കണ്ണോത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടന്നു.

ഇതുവരെ വീടുകളിൽ നേരിട്ട് പെൻഷൻ എത്തിച്ചിരുന്ന സംവിധാനമാണ് നിലവിൽ തകർക്കപ്പെട്ടതെന്ന് യോഗം കുറ്റപ്പെടുത്തി.

60 വയസ്സ് കഴിഞ്ഞവരും പ്രായാധിക്യം മൂലം അവശരുമായ പെൻഷൻകാർക്ക് ഇനി ഓട്ടോറിക്ഷ വിളിച്ച് ബാങ്കിലെത്തി ക്യൂ നിന്ന് പണം വാങ്ങേണ്ട ഗതികേടാണുള്ളതെന്നും ഇത് അവർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.

ജനദ്രോഹപരമായ ഈ നടപടി സർക്കാർ ഉടൻ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

മേഖല സെക്രട്ടറി സുബ്രഹ്മണ്യൻ മാണിക്കോത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ എം എം സോമൻ അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ.എ ജോൺ മാഷ്, റെജി. ടി.എസ്., ബിന്ദു റെജി, റീന സാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


Post a Comment

Previous Post Next Post