തിരുവമ്പാടി:
എൽഡിഎഫ് ഇന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും മാർച്ചിൽ ഉന്നെയിച്ച ആവശ്യങ്ങൾ അപഹാസ്യമാണെന്നും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് വ്യക്തമാക്കി.
പദ്ധതി വിഹിതത്തിൽ കുറവ് സംഭവിച്ചത് ഇടതുപക്ഷ സർക്കാർ പദ്ധതി വിഹിതം അതിഭീമമായി വെട്ടിക്കുറച്ചതിൻ്റെ ഫലമായി കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതികൾ നടപ്പിലാക്കാൻ പറ്റാതെ പോയതുകൊണ്ട് സ്പ്പില്ലോവർ ( കഴിഞ വർഷം പൂർത്തിയാവാത്തവർക്ക് അല്ലെങ്കിൽ മുൻകാല പദ്ധതികൾ ) ആയ വർക്കുകൾക്ക് ഫണ്ട് മാറ്റിവെക്കാൻ നിർബന്ധിതമായതിൻ്റെ ഫലമായിട്ടാണ് ഈ വർഷത്തെ പദ്ധതികളിൽ കുറവ് വന്നത്. ഇതിൻ്റെ പൂർണ്ണമായ ഉത്തരവാദിത്വം മുൻ പിണറായി സർക്കാരിന് മാത്രമാണ്, ഇതിൻ്റെ ജാള്യത മറച്ചു വെക്കാനാണ് ഇപ്പോൾ സമരാഭാസം നടത്തിയത്.
പഞ്ചായത്ത് പ്രസിഡൻ്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നത് ജനങ്ങളുടെ മുൻപാകെ മുഖം വികൃതമായ ഇടതുമുന്നണിയുടെ വെറും വ്യാമോഹം മാത്രമാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നത് ഇടതുപക്ഷത്തിന് ഉത്തമ ബോധ്യം ആണെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽഡിഎഫിനെ വെല്ലുവിളിച്ചു.
പഞ്ചായത്ത് ഭരണസമിതിയിലെ പത്ത് യുഡിഎഫ് അംഗങ്ങളും, തിരുവമ്പാടി പഞ്ചായത്തിലെ യുഡിഎഫ് സംവിധാനവും ഇടതുമുന്നണിയുടെ രാഷ്ട്രീയ കപട നാടകം പരാജയപ്പെടുത്തുന്നതിന് ഒറ്റക്കെട്ടാണെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വ്യക്തമാക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും , ലോകസഭാ തിരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങളിൽ നിന്നും ശക്തമായ തിരിച്ചടി ഏറ്റുവാങ്ങിയിട്ടും സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് ഇടതുമുന്നണിക്ക് ഇതുവരെ മനസ്സിലായിട്ടില്ലാ എന്നതിൻ്റെ തെളിവാണ് ഇന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും എൽഡിഎഫ് അംഗങ്ങൾ ഇറങ്ങി പോയത്. എൽഡിഎഫ് അംഗം പ്രിതിനിധാനം ചെയ്യുന്ന കൊടക്കാട്ടുപാറ വാർഡിൽ മഴക്കെടുതിയുടെ ഫലമായി ദുരിതം അനുഭവിക്കുന്ന മുപ്പത് വീട്ടുകാരുടെ വിഷയം ചർച്ച ചെയ്യുന്നതിൽ നിന്നും ഇടതുപക്ഷ അംഗങ്ങൾ വിട്ടു നിന്നതിന് ജനങ്ങളോട് പരസ്യമായി മാപ്പ് ചോദിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
ഇന്ന് പഞ്ചായത്ത് ഓഫീസിന് മിന്നിലേക്ക് സമരത്തിന് വന്ന ഇടതുപക്ഷക്കാർ ആത്മാർത്ഥത ഉണ്ടെങ്കിൽ അവർ കേന്ദ്ര സർക്കാരിനെതിരെ സമരത്തിന് പോകാൻ തയ്യാർ ആവണം. കേന്ദ്ര ധനകാര്യ കമ്മീഷൻ ബേസിക്ക് ഗ്രാൻ്റ് ഇത്തിൽ നൽകുന്ന ഫണ്ടും (30,45,000/-) മുപ്പത് ലക്ഷത്തി നാൽപ്പത്തയ്യായിരം രൂപ കുറവും , കേന്ദ്ര ധനകാര്യ കമ്മീഷൻ ടൈഡ് ഗ്രാൻ്റ് ഫണ്ട് (54,65,000/- അമ്പത്തിനാല് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ കുറവ്) ഇവ പൂർണ്ണമായും കേന്ദ്ര സർക്കാർ ഫണ്ടുകളാണ് ഈ ഇനത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന് ലഭിക്കേണ്ട തുകയിൽ (85,10,000/- എൺപ്പത്തി അഞ്ച് ലക്ഷത്തി പതിനായിരം രൂപ ) കുറവ് വന്നിട്ടും അതിനും വി.ഡി. സതീശൻ സർക്കാരിനെതിരെ സമരം ചെയ്യുന്നത് സിപിഎം - ബിജെപി തമ്മിലുള്ള അന്തർധാരയുടെ ഭാഗമായിട്ടാണ് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കുറ്റപ്പെടുത്തി.
2025-26 സാമ്പത്തീക വർഷത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന് പദ്ധതി വിഹിതമായി ലഭിക്കേണ്ടിയിരുന്ന സംഖ്യയിൽ (1,49,89,661/- ഒരു കോടി നാൽപ്പത്തിഒമ്പത് ലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി അറുനൂറ്റി അറുപത്തിഒന്നു രൂപ ) കുറവ് വരുത്തിയ പിണറായി സർക്കാരിൻ്റെ നടപടിയെ കുറിച്ച് തിരുവമ്പാടി പഞ്ചായത്തിലെ ഇടതുമുന്നണിക്ക് എന്തു പറയാനുണ്ട് എന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചോദിച്ചു.
പേമാരിയുടെയും, വെള്ളപ്പെക്കത്തിൻ്റെയും ഫലമായി ദുരിതം അനുഭവിക്കുന്ന തിരുവമ്പാടി പഞ്ചായത്തിലെ ജനങ്ങളെ സഹായിക്കാൻ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി നിൽക്കേണ്ട ഈ സന്തർഭത്തിൽ ഇത്തരത്തിലുള്ള വില കുറഞ്ഞ രാഷ്ട്രീയ നാടകം ഇടതുമുന്നണി അവസാനിപ്പിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് ആവശ്യപ്പെട്ടു.

Post a Comment