ഓമശ്ശേരി: സച്ചരിതരായ പണ്ഡിതമഹത്തുക്കൾ നയിച്ച വിശുദ്ധ പാതക്ക് എന്നും നൂറ്മേനിയെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് ഡയരക്ടർ ജനറലുമായ സി മുഹമ്മദ് ഫൈസി.

സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന സെൻ്റിനറി കോൺ ക്ലേവിൻ്റെ ജില്ലാ തല ഉദ്ഘാടന വേദിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓമശ്ശേരി സുനനുൽ ഹുദ ഓഡിറ്റോറിയത്തിൽ നടന്ന കോൺ ക്ലേവ് കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡൻ്റ് ടി കെ അബ്ദുറഹ്‌മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. സോൺ ഇ സി ചെയർമാൻ ശുകൂർ സഖാഫി വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. ‘ഖൽബിലുണ്ട് എൻ്റെ നബി’ എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയരക്ടർ സിറാജുദ്ദീൻ സഖാഫി തൃശൂർ ക്ലാസ്സെടുത്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ശാഫി സഖാഫി കർമ്മ പദ്ധതി അവതരിപ്പിച്ചു. മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ജി അബൂബക്കർ, ജില്ലാ സെക്രട്ടറി എൻ മുഹമ്മദലി, സി കെ ഹുസൈൻ നീബാരി, സലീം അണ്ടോണ സംസാരിച്ചു.

യൂണിറ്റുകളിൽ നിന്ന് സമാഹരിച്ച സെൻ്റിനറി നിധി സി മുഹമ്മദ് ഫൈസി ഏറ്റു വാങ്ങി.
ഓമശ്ശേരി സോൺ മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് സി ഇബ്രാഹിം മുസ്‌ലിയാർ, ജനറൽ സെക്രട്ടറി ഒ എം ബഷീർ സഖാഫി, സമസ്‌ത മേഖല ജനറൽ സെക്രട്ടറി എ കെ മുഹമ്മദ് സഖാഫി, ഒ എം അബൂബക്കർ ഫൈസി, കെ സി അസീസ് ദാരിമി, ആർ കെ കെ ഫൈസി,എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് കെ അബ്ദുറശീദ് അഹ്‌സനി,എസ്എസ്എഫ്ഓമശ്ശേരിഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്‌സനി കാമിൽ സഖാഫി സംബന്ധിച്ചു. ഇ സി ജനറൽ കൺവീനർ മജീദ് പുത്തൂർ സ്വാഗതവും ഒ കെ അബുമുസ്‌ലിയാർ നന്ദിയും പറഞ്ഞു.

ഫോട്ടോ:
ഓമശ്ശേരിയിൽ നടന്ന കേരള മുസ്ലിം ജമാഅത്ത് 
സെൻ്റിനറി കോൺ ക്ലേവിൻ്റെ ജില്ലാ തല ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ നിർവഹിക്കുന്നു.

Post a Comment

أحدث أقدم