തിരുവമ്പാടി:
ഈ ഓണക്കാലത്ത് പൊതു വിപണിയിൽ അവശ്യ വസ്തുക്കളുടെ വില നിലവാരം പിടിച്ചു നിർത്തുന്നതിനായി കൺസ്യുമർ ഫെഡിന്റെ സഹകരണത്തോടെ തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ആരംഭിച്ച ഓണചന്തയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിക്ക് സമീപം പ്രവർത്തനം ആരംഭിച്ച ഓണച്ചന്തയിൽ സംസ്ഥാന സർക്കാർ സബ്‌സിഡി നൽകുന്ന പതിനൊന്ന് ഇനങ്ങളും, സബ്‌സിഡി ഇല്ലാത്ത നാല് ഇനങ്ങളും ഉൾപ്പെടെ 1300 രൂപയുടെ ഭക്ഷ്യ വസ്തുക്കളാണ് ഒരു കാർഡ് ഉടമക്ക് വാങ്ങാവുന്നത്.
മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ സോണി മണ്ഡപത്തിൽ, ബിജു എണ്ണാർമണ്ണിൽ, സംഘം ഭരണ സമിതി അംഗങ്ങളായ റോബർട്ട് നെല്ലിക്കതെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജോർജ് പാറെക്കുന്നത്ത്, ഫ്രാൻസിസ് സാലസ്, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ., സുന്ദരൻ എ. പ്രണവം, ബഷീർ ചൂരക്കാട്ട്, ദിനേശൻ പുൽപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, പ്രദീപ് പുതുപ്പറമ്പിൽ, ഷൈനി ബെന്നി, ടോം തോമസ് കടപ്രയിൽ, ഷിജു ചെമ്പനാനി, അബ്രഹാം വടയാറ്റുകുന്നേൽ, റെജി പുതുപ്പറമ്പിൽ പ്രസംഗിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ ബിജു എണ്ണാർമണ്ണിൽ ആദ്യ വില്പന സ്വീകരിച്ചു.


Post a Comment