തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടത്തിയ കർഷക ദിനാചരണ പരിപാടി യുടെ ഔപചാരിക ഉദ്ഘാടനവും കർഷകരെ ആദരിക്കലും
തിരുവമ്പാടി എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്തു.


പരിപാടിയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജനകീയ ആസൂത്രണ പദ്ധതികളുടെ ഉദ്ഘാടനം അജിത പി ആർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോയിൽ ഹെൽത്ത് കാർഡിന്റെ വിതരണം മനോജ് വാഴപ്പറമ്പിൽ ചെയർമാൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി നിർവഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫിറോസ് ഖാൻ, ബിന്ദു ജോൺസൺ ഭരണസമിതി അംഗങ്ങളായ ബോസ് ജേക്കബ്, മറിയാമ്മ വർക്കി ജയപ്രസാദ്, ശിവൻ, രാഷ്ട്രീയപാർട്ടിയെ പ്രതിനിധികളായ സുന്ദരൻ പ്രണവം മോയിൻ കാവുങ്കൽ ഗണേഷ് ബാബു, ഡേവിഡ് പിസി, ഷിനോയ് അടക്കപ്പാറ, ശ്രീധരൻ പേണ്ടാനത്ത്, ജോസ് മാത്യു എന്നിവർ ആശംസ അർപ്പിച്ചു. കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതവും രാജേഷ് കെ കെ നന്ദിയും പ്രകാശിപ്പിച്ചു.
മികച്ച കർഷകരായി മാത്യു കെ കെ കോയിപ്പുറത്തു, ജോസഫ് ഒലിയാങ്കൽ, ബാബു തോമസ് വരകുകാലായിൽ, ശിവദാസൻ പള്ളിയാളിൽ,  സിജി പറമ്പനാട്ടു, ശ്രീ ജോഷി പൂമറ്റത്തിൽ, പ ജോൺസൻ കൈതമറ്റം, മാസ്റ്റർ മുഹമ്മദ്‌ മിഹ്ജഹ് എന്നിവരെ ആദരിച്ചു.

Post a Comment

Previous Post Next Post