താമരശ്ശേരി :
പ്രാദേശിക സർക്കാരുകളായ തദ്ദേശസ്ഥാപനങ്ങളിലൂടെ കേരളം ആർജ്ജിച്ച് വന്ന അടിസ്ഥാന വികസന പദ്ധതികളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിഹിതം വെട്ടിച്ചുരുക്കി കൊണ്ട് പിന്നോട്ട് നടക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് താമരശ്ശേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്തു എസ്ഡിപിഐ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരവികേന്ദ്രീകരണം വഴി ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമ സ്വരാജ് യാഥാർത്ഥ്യമാക്കുന്നതിൽ കേരളം വളരെയേറെ മുന്നോട്ടുപോയി. ധനവികേന്ദ്രീകരണത്തിലൂടെ മാത്രമേ അധികാരവികേന്ദ്രീകരണം സാധ്യമാകൂ.
സംസ്ഥാന ബഡ്ജറ്റിന്റെ മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നീക്കിവെച്ചിരുന്ന പതിവ് തെറ്റിച്ചു കൊണ്ടാണ് വൻതോതിൽ വെട്ടിച്ചുരുക്കിയത്.
ചെറുകിട കുടിവെള്ള വിതരണം, പ്രാദേശിക സഞ്ചാരസൗകര്യം, പ്രാദേശിക വിദ്യാഭ്യാസ വികസനം, വയോമിത്ര പദ്ധതി, പൊതുജനാരോഗ്യ പാലനം, പാലിയേറ്റീവ് കെയർ, കാർഷിക മേഖല തുടങ്ങിയ എല്ലാ മേഖലകളിലും ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ഫലത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെടും.
കടവും പലിശയും മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഫണ്ട് വെട്ടിച്ചുരുക്കലിന് കാരണമായി പറയുന്നത്. എന്നാൽ
ചെലവ് ചുരുക്ക ഭാഗമായി പ്രാദേശിക അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കഴുത്തിനു പിടിക്കുന്നത് ആത്മഹത്യാപരമാണ്.
പൊതുമുതൽ ചോരുന്ന വഴികൾ തടയുക, അനാവശ്യ ചെലവുകൾ ഒഴിവാക്കുക, കോർപ്പറേറ്റുകളിൽ നിന്നും നികുതിയിന ത്തിൽ സർക്കാരിന് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാനുള്ള ആർജ്ജവം കാണിക്കുക, തുടങ്ങിയ നടപടികളാണ് സ്വീകരിക്കേണ്ടത്.
വിവേകപൂർവ്വവും പ്രായോഗികവുമായ പരിഹാരങ്ങളാണ് കാണേണ്ടത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ആവശ്യമേഖലയായി പരിഗണിച്ചുകൊണ്ട് കടമെടുക്കുന്ന തുകയിൽ നിന്ന് അടക്കം ചെലവഴിക്കാൻ കഴിയണം. അല്ലാത്തപക്ഷം കാലങ്ങളായി കേരളം ആർജിച്ചെടുത്ത അടിസ്ഥാന സൗകര്യ വികസനങ്ങളിൽ നിന്നും ഏറെ പിന്നോട്ട് പോവുകയായിരിക്കും ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ വൈസ് പ്രസിഡൻ്റ് പി.വി. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.പി. മുഹമ്മദ്, എസ്.ഡി.ടി.യു സംസ്ഥാന ട്രഷറർ സലിം കാരാടി, വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഫൗസിയ കെ.കെ., ഷബ്ന ടി.പി., സുബൈർ പൊയിൽകര, കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് ആബിദ് പാലക്കുറ്റി, ജില്ലാ സമിതി അംഗം റഷീദ് കാരന്തൂർ ,കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് ടി.പി. യൂസഫ് എന്നിവർ സംസാരിച്ചു.
താമരശ്ശേരി പോസ്റ്റോഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ സമാപിച്ചു. കൊടുവള്ളി മണ്ഡലം സെക്രട്ടറി ഇപിഎ റസാഖ്, മണ്ഡലം വൈസ് പ്രസിഡണ്ട് വി എം നാസർ, തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഓർഗനൈസിങ് സെക്രട്ടറി സലാം ഹാജി മണ്ഡലം കമ്മിറ്റി അംഗങ്ങളായ നാസർ ടി പി , ശിഹാബ് കൈതക്കൽ ,പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് സുൽഫി ,കൊടുവള്ളി മണ്ഡലം കമ്മിറ്റിങ്ങളായ
കൊന്തളത്ത് റസാഖ് മാസ്റ്റർ ,സിദ്ധീഖ് ഒ.എം, ഹമീദലി കോളിക്കൽ, താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് ഈർപോണ ,സെക്രട്ടറി നൗഫൽ , കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഗഫൂർ സെക്രട്ടറി പാപ്പി അബൂബക്കർ എസ്‌ഡിടിയു ജില്ലാ ജനറൽ സെക്രട്ടറി കെഎംസി റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി.

إرسال تعليق